ഇത്തിരി കപ്പയും കട്ടന്‍ കാപ്പീം .....കൂടെ ഇത്തിരി മുളക് ചമ്മന്തീം ...
നിനക്കറിയില്ല,
എന്റെ ചെളി പുരണ്ട കൈകൾ കൊണ്ട്
മേലങ്കിയിൽ
നക്ഷത്ത്രങ്ങൾ തുന്നി ചേര്പ്പിക്കുന്ന
വന്ധ്യകാല വ്യാമോഹത്തിനെ
അരികു പിഞ്ചിയ കിന്നരി തലപ്പാവും
പാഴ്ശ്രുതി പെറ്റ മേഘമൽഹാറും
മാത്രം നിനക്ക് നല്കി മടങ്ങും
എന്റെ പൊയ്ക്കാലിൻ ഗന്ധവും